ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ

ബിജെപി- സിപിഎം സർക്കാരിനെതിരെ കടുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ
Nov 13, 2024 02:30 PM | By PointViews Editr

* *മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണം*

* *സംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കി*

* *കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കണം*

* *കേരളത്തിന് പുറത്ത് ക്രൈസ്തവ സഭകള്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്നത് ബിജെപി*

- *ഭരണവിരുദ്ധവികാരം ശക്തം; തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുത്തത് പാരജയ ഭീതികാരണം*

- സീപ്ലെയിന്‍ പദ്ധതിക്ക് ആദ്യം തുരങ്കം വെച്ചത് ഇടതുപക്ഷം*

* *ഇടതുപക്ഷത്തിന്റേത് വൈകിയുദിച്ച ബുദ്ധി*

* *സിപിഎം സഞ്ചരിക്കുന്നത് പത്തുകൊല്ലം പിറകോട്ട്*

'

കണ്ണൂർ: മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണം. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനപൂര്‍വ്വമായ കാലതാമസം വരുത്തി. സംഘപരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവം നല്‍കുകയാണ് മുഖ്യമന്ത്രി.

സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌ന ബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ്ലീം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു. മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലരേറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

മുനമ്പം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘപരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സിപിഎം ഇക്കാര്യത്തില്‍ ബിജെപിയുമായി ഡീലുണ്ടാക്കിയിട്ടുണ്ട്.

മുനമ്പം വിഷയത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും സഭകള്‍ക്കും എതിരെ നടന്ന സംഭവങ്ങളില്‍ പരസ്യമായ സംവാദത്തിന് തയ്യാറാണോയെന്ന് വെല്ലുവിളിക്കുന്നുയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മധ്യപ്രദേശ്,രാജസ്ഥാന്‍,ഛത്തീസ്ഗഡ്,മണിപ്പൂര്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ എത്ര അതിക്രമങ്ങളാണ് ക്രൈസ്തവ സമൂഹത്തിന് നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മണിപ്പൂര് സംഘര്‍ഷ ഭരിതമാണ്. പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. കുക്കി ജനവിഭാഗത്തിന് തതിരെ കലാപം നടത്താന്‍ ബിജെപി മുഖ്യമന്ത്രി തന്നെ ആഹ്വാനം നടത്തിയതിന്റെ രേഖകള്‍ പുറത്തുവരുന്നു. ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തിയിരുന്ന സ്റ്റാന്‍സ്വാമിയെ ഭീകരവാദിയെന്ന് വിളിച്ച് പീഢിപ്പ് കൊന്നത് ബിജെപി ഭരണകൂടമാണ്. കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവന്നത് ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വെച്ചല്ലെ? എന്നിട്ടാണ് മുനമ്പത്ത് ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പോരാട്ടത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ തടയേണ്ട എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് വളം വെച്ച് കൊടുക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.


കേരളത്തിലെ ടൂറിസം വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ സീപ്ലെയിന്‍ പദ്ധതി അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി അതിന് തടസ്സം നിന്നത് എല്‍ഡിഎഫ് ആയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പദ്ധതിയെ പിന്നോട്ട് അടിച്ചതും എല്‍ഡിഎഫിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാട് ആയിരുന്നു. സിപിഎം പത്തുകൊല്ലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. എല്ലാരും മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ സിപിഎം പിറകോട്ടാണ് സഞ്ചരിക്കുന്നത്. 2004 സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന്‍ ദുബായില്‍ സീ പ്ലെയിനില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ ആശയമായിരുന്നിത്.കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമാണെന്നും വിനോദസഞ്ചാരത്തെ പോഷിപ്പിക്കുമെന്നും മനസ്സിലാക്കി കേരളത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ടത്.എന്നാല്‍ തുടര്‍ന്ന വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അടുത്ത യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്റെയും ഇച്ഛാശക്തിയില്‍ ആ പദ്ധതി യാഥാര്‍ത്ഥ്യമായി. എന്നാല്‍ മത്സ്യത്തൊഴിലാളികളെ ചാവേറുകളായി മുന്‍ നിര്‍ത്തി എല്‍ഡിഎഫ് ഈ പദ്ധതിയെ അട്ടിമറിക്കുക ആയിരുന്നയെന്നും അവര്‍ക്ക് ഇപ്പോഴെങ്കിലും വൈകിയുദിച്ച ബുദ്ധിക്ക് നന്ദിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.


ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് എന്നീ മൂന്നിടത്തും യുഡിഎഫ് വന്‍വിജയം നേടും. പ്രിയങ്കാ ഗാന്ധിയുടേത് റിക്കാര്‍ഡ് ഭൂരിപക്ഷമായിരിക്കും. പാലക്കാടും ചേലക്കരയിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പാലക്കാട് എല്‍ഡിഎഫിനും ബിജെപിക്കും എതിരെയാണ് യുഡിഎഫിന്റെ മത്സരം. കോണ്‍ഗ്രസിനെ പരാജപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും സംയുക്തമായിട്ടാണ് മത്സരിക്കുന്നത്. അത് പെട്ടിവിവാദത്തില്‍ നാം കാണ്ടതാണ്.


പാലക്കാടും ചേലക്കരയിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന സര്‍ക്കാരാണിത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.ക്ഷേമപദ്ധതികളും പെന്‍ഷനും കുടിശികയാണ്. ഐഎഎസ് -ഐപിഎസ് തലപ്പത്ത് ഉദ്യോഗസ്ഥര്‍ പരസ്യമായി പരസ്പരം തമ്മിത്തല്ലുകയാണ്. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ല.ദളിത് വിരുദ്ധ മന്ത്രിസഭയാണ് എല്‍ഡിഎഫിന്റെത്. പട്ടികജാതി വിഭാഗത്തിന് ഒരു മന്ത്രിയെപ്പോലും നല്‍കിയില്ല. പട്ടികജാതി മന്ത്രി ഇല്ലെന്ന് ചൂണ്ടികാണിക്കുന്നത് എങ്ങനെ സ്വത്വവാദമാകും. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിലെ ഒരു പാര്‍ട്ടിയാണ് സിപിഎം. അപ്പോഴാണ് ഒരു പ്രത്യേക വിഭാഗത്തിന് മന്ത്രി വേണ്ടെന്ന് സിപിഎം തീരുമാനിക്കുന്നത്. അതിന് കാരണമെന്താണെന്ന് സിപിഎം പി ബി വ്യക്തമാക്കണം. ചേലക്കരയില്‍ സിപിഎമ്മിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. പരാജയ ഭീതികാരണമാണ് ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് പറഞ്ഞ് സിപിഎം മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ കാരണം.

AICC General Secretary K.C.Venugopal reacted strongly against the BJP-CPM government

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories